slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 23 December 2016

ഊരു വിദ്യാകേന്ദ്രം ആരംഭിച്ചു  

           വരട്ട്യാല്‍കുന്ന്,കക്കണംക്കുന്ന് കോളനികളിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപുരോഗതി ഉറപ്പുവരുത്തുന്നതിനും വേണ്ടി കുപ്പാടിത്തറ നായനാര്‍ സ്മാരക ഗ്രന്ഥശാലയില്‍   SSA വയനാട് ന്‍റെയും BRC വൈത്തിരിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച  ഊരുവിദ്യാകേന്ദ്രത്തിന്‍റെ

Thursday, 22 December 2016

കോളനിക്കാരോടൊപ്പം


വരട്ട്യാല്‍കുന്നു ,കക്കണംകുന്നു  കോളനികളിലെ  ഗോത്രവിഭാഗം കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും എല്ലാ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കുന്നതിനുമായി  "ഊരു വിദ്യാകേന്ദ്രം" നാളെ മുതല്‍ ആരംഭിക്കുന്നു.
കോളനിയിലെ രക്ഷിതാക്കളെ ക്ഷണിക്കുന്നതിനായി കൊളനിയില്‍ എത്തിയ നാലാം ക്ലാസ്സ്‌  വിദ്യാര്‍ഥികളും ,അധ്യാപകരും, സ്കൂള്‍ പിന്തുണാ സംഘം പ്രതിനിധികളും  ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചപ്പോള്‍



Thursday, 8 December 2016

 ഹരിത കേരള മിഷന്‍
പരിസരശുചീകരണം,പ്ലാസ്റ്റിക്‌  നിര്‍മാര്‍ജനം,മാലിന്യസംസ്കരണം  എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി .പഞ്ചായത്ത് അംഗം ശ്രീ A.K ബാബു വൃക്ഷ തൈ
നട്ടു ഉത്ഘാടനം നിര്‍വഹിച്ചു.പോസ്റ്റര്‍ നിര്‍മ്മിച്ചും,കുറിപ്പ് തയ്യാറാക്കിയും
പ്രതിജ്ഞ ചൊല്ലിയും കുട്ടികള്‍ ഹരിതകേരളപദ്ധതിയെ പിന്തുണച്ചു.

Wednesday, 30 November 2016

ഉപജില്ല കലോത്സവം 
പെന്‍സില്‍ ഡ്രോയിംഗ്-രണ്ടാം സ്ഥാനം, അറബിക് കലോത്സവം-ക്വിസ് രണ്ടാം സ്ഥാനം,കയ്യെഴുത്ത് B ഗ്രേഡ് എന്നിവ നേടിയ ഹലിയ്യ ഫാത്തിമ

Friday, 25 November 2016

ജില്ലാ തല ശാസ്ത്ര മേളയില്‍ ഉന്നതവിജയം നേടിയവരെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. നസീമ P അനുമോദിക്കുന്നു




സീറോ കാര്‍ബണ്‍ പ്രൊജക്റ്റിന്‍റെ ഭാഗമായി സ്കൂളില്‍ സ്ഥാപിച്ച ഗ്യാസ് അടുപ്പ് പഞ്ചായത്ത്‌ അംഗം ശ്രീ ഹാരിസ്.C.E  ഉത്ഘാടനം ചെയ്യുന്നു
അക്ഷരമധുരം
കുപ്പാടിത്തറ ക്ഷീരോത്പാദക സംഘം സമ്മാനിച്ച ദേശാഭിമാനി പത്രം - "അക്ഷരമധുരം" പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ.സജേഷ്.P.G  ഉത്ഘാടനം ചെയ്യുന്നു

Wednesday, 16 November 2016

വയനാട് ജില്ല ശാസ്ത്രോത്സവം-2016 


വയനാട് ജില്ല ശാസ്ത്രോത്സവം പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ (വര്‍ക്ക് എക്സ്പീരിയന്‍സ്‌)രണ്ടാം സ്ഥാനം നേടിയ ജിഷ്ണു ബിജു

വയനാട് ജില്ല ശാസ്ത്രോത്സവം കളക്ഷന്‍ (സോഷ്യല്‍ സയന്‍സ്) ഒന്നാംസ്ഥാനം സ്ഥാനം നേടിയവര്‍ HALIYYA FATHIMA & SEFNA SHERIN

Friday, 11 November 2016

ദേശീയ വിദ്യാഭ്യാസ ദിനം   


Friday, 4 November 2016

വൈത്തിരി ഉപജില്ല സാമൂഹ്യശാസ്ത്രമേള-നാണയശേഖരണം ഒന്നാം സ്ഥാനം

Tuesday, 1 November 2016

നേത്രപരിശോധന ക്യാമ്പ്‌

Monday, 19 September 2016

കുറുമണിയില്‍ 'പൊന്മണി' വിളയിക്കാന്‍ ഒരുമയുടെ തുടിയുണര്‍ത്തി വാദ്യഘോഷാദികളുടെ അകമ്പടിയോടെ കംബളനാട്ടി .................
വാതില്‍പ്പുറ പഠനത്തിനായി കുട്ടിക്കൂട്ടവും.



Monday, 5 September 2016

കുപ്പാടിത്തറ SALP സ്കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു. വാര്‍ഡു മെമ്പര്‍ ശ്രീ. A.K.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു.

PTA പ്രസിഡന്റ് സത്യന്‍.P.V അധ്യക്ഷപദം അലങ്കരിച്ചു.പൂര്‍വകാല അധ്യാപകരേ ആദരിച്ചു.

2006 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ്‌ ജേതാവ് K.C.ജോസഫ്‌ സര്‍ ,മാത്യു ആട്ടുമാലില്‍,സിസ്റ്റര്‍ സ്റെയില്‍സ് എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

പ്രിയ അധ്യാപകരെ മെമെന്റോ,പൂച്ചെണ്ട്,ആശംസ കാര്‍ഡ്‌ എന്നിവ നല്‍കി ആദരിച്ചു.



Sunday, 4 September 2016

അധ്യാപകദിനം   




  ഒരു അച്ഛൻ അധ്യാപികയ്ക്ക് അയച്ച കത്ത് ,

പ്രിയപ്പെട്ട ടീച്ചർ ,
എന്റെ  മകൻ ഇന്ന്  സ്കൂൾ വിദ്യാഭ്യാസം  തുടങ്ങുകയാണ് .ഇനിയുള്ളതെല്ലാം  അവനു  പുതുമകൾ നിറഞ്ഞതും  അപരിചിതവുമായിരിക്കും .അത്  കൊണ്ട് വാത്സല്യപൂർവ്വം  അവന്റെ  കൈകളിൽ  പിടിച്ച് ,അവൻ  അറിയേണ്ട എല്ലാ അറിവുകളിലേക്കും  വഴി കാട്ടുമല്ലോ .ജീവിതം  മുന്നോട്ട്  നയിക്കാൻ ആവശ്യമായ വിശ്വാസം ,സ്നേഹം ,ധൈര്യം എന്നിവ അവനു  പകർന്നു നൽകണം .

Friday, 26 August 2016


മദര്‍ തെരേസ പതിപ്പ്, ഒളിമ്പിക്സ് പതിപ്പ് പ്രകാശനം


Tuesday, 23 August 2016

70 -)൦ സ്വാതന്ത്ര്യദിനാഘോഷ വാരം

                                            സമാപന അസംബ്ലി

ഇന്ത്യയുടെ ദേശീയപ്രതീകങ്ങളെയും അവയുടെ ശില്പികളെയും പരിചയപ്പെടുത്തുന്നു. ദേശീയഗീതം രചയിതാവ് ബങ്കിം ചന്ദ്രചാറ്റര്‍ജി, ദേശീയഗാന രചയിതാവ് രവീന്ദ്രനാഥ ടാഗോര്‍,ദേശീയ പ്രതിജ്ഞയുടെ രചയിതാവ് പൈദിമാരി വെങ്കിട്ട സുബ്ബാറാവു,ദേശീയ പതാകയുടെ ശില്‍പി പിംഗലി വെങ്കയ്യ എന്നിവരെയും ഇതര ദേശീയപ്രതീകങ്ങളെയും ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കുന്നു.


 
 സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട   കൂടുതല്‍  ചിത്രങ്ങള്‍ക്ക്  read  more ക്ലിക്ക് ചെയ്യുക

Wednesday, 17 August 2016

ചിങ്ങം 1- കര്‍ഷകദിനം

കൃഷിയെ, കര്‍ഷകരെ അടുത്തറിയാന്‍ ഒരു വാതില്‍പ്പുറപഠനം.പ്രകൃതിയെ തൊട്ടറിഞ്ഞ്‌
വയല്‍ വരബുകളിലൂടെ ഒരു യാത്ര. കുറുമണിയില്‍ പൊന്മണി വിളയിക്കാന്‍ പ്രാര്‍ത്ഥനകളോടെ  ഞങ്ങളും  ഒത്തു ചേരുന്നു. നിലമൊരുക്കിയതും വിത്ത് വിതക്കുന്നതും സാകൂതം  വീക്ഷിക്കുന്ന കുരുന്നുകള്‍...............
കൃഷിയറിവുകള്‍ പകര്‍ന്നു നല്‍ക്കുന്ന സതീഷ്‌ കുമാര്‍,നാട്ടുകാര്‍,രക്ഷിതാക്കള്‍
പഴമയുടെ കാര്‍ഷിക സംസ്കാരം ഓര്‍ത്തെടുത്തു കുട്ടികളോട് സംവദിക്കുന്ന ഗംഗാധരേട്ടന്‍,കുഞ്ഞിരാമന്‍ നമ്പ്യാര്‍,തൊട്ടിയില്‍ പത്രോസ്,പൂച്ചാളക്കല്‍ എന്നീ കര്‍ഷകപ്രമുഖര്‍ക്കുമൊപ്പം കുട്ടികൂട്ടം





Tuesday, 16 August 2016

70 ാം സ്വാതന്ത്ര്യദിനാഘോഷം- 
വാര്‍ഡു മെമ്പര്‍ ശ്രീ. എ.കെ. ബാബു പതാക ഉയര്‍ത്തി ദേശീയോത്ഗ്രഥന സന്ദേശ കവിത ചൊല്ലി. പി.ടി.എ. പ്രസിഡന്റ് സത്യന്‍ പി.വി. സ്കൂള്‍ ലീഡര്‍ ഹലിയ ഫാത്തിമ,ഹെഡ്മാസ്റ്റര്‍ മെജോഷ്.പി.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്വാതന്ത്ര്യദിന റാലി നടത്തി.മാതാപിതാക്കള്‍ക്ക് ഫോട്ടോ ക്വിസ് നടത്തി.ബിജു.ടി.ജെ. ഒന്നാംസ്ഥാനം
നേടി.നാലാം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ ചരിത്രസംഭവങ്ങളെ  ആസ്പദമാക്കി " സ്വാതന്ത്ര്യത്തിലേക്ക്" എന്ന ദൃശ്യാവിഷ്കാരം നടത്തി. ദേശീയോത്ഗ്രഥന സന്ദേശം ഉണര്‍ത്തുന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു.pta അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പായസവും നല്‍കി

Sunday, 7 August 2016

ഹിരോഷിമ ദിനം  -2016
യുദ്ധവിരുദ്ധ സന്ദേശറാലി


Wednesday, 27 July 2016

Friday, 22 July 2016

ചാന്ദ്രദിനം-ജൂലൈ-21 

നീല്‍ ആംസ്ട്രോങ്ങ് കുപ്പാടിത്തറ.S.A.L.P.സ്കൂളില്‍...............


Thursday, 21 July 2016

Friday, 15 July 2016

ബോധവത്കരണ ക്ലാസ്സ്‌

 ശുചിത്വും ആരോഗ്യവും എന്ന വിഷയത്തില്‍ ശ്രീ. മോഹനന്‍ ക്ലാസ്സെടുക്കുന്നു.

Thursday, 14 July 2016

സ്ക്കൂള്‍ ലീഡര്‍ ഇലക്ഷന്‍ 2016

Monday, 4 July 2016

    ബഷീര്‍ ദിനം -ജൂലൈ 5

   വൈക്കം മുഹമ്മദ് ബഷീര്‍


ജനനം    :1908 ജനുവരി 21
തലയോലപ്പറമ്പ്, വൈക്കം
മരണം   :1994 ജൂലൈ 5 (പ്രായം 86)
ബേപ്പൂർ, കോഴിക്കോട്

Sunday, 19 June 2016

ഒരുമ - ഗോത്ര വര്‍ഗത്തിന്‍റെ ഉന്നതിക്ക്


Saturday, 18 June 2016

ജൂണ്‍ 19 - വായനാ ദിനം 

യുവ കവി ജിത്തു തമ്പുരാനുമായി ഒരു  സാഹിത്യസല്ലാപം

Thursday, 16 June 2016

വിദ്യാ രംഗം കലാ സാഹിത്യവേദി ഉത്ഘാടനം ശ്രീ ഹാരിസ് സി.ഇ. നിര്‍വഹിക്കുന്നു
കംപ്യൂട്ടര്‍ ഉത്ഘാടനം

ശ്രീ.ശ്രേയാംസ്കുമാര്‍ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച കംപ്യൂട്ടറുകളുടെ ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സജേഷ് പി.ജി. നിര്‍വഹിക്കുന്നു



സ്ക്കൂള്‍ ബ്ലോഗ്‌ ഉത്ഘാടനം 

പഞ്ചായത്ത്‌ ഭരണ സാരഥികളുടെ സാന്നിധ്യത്തില്‍ സ്കൂള്‍ ബ്ലോഗ്‌ ഉത്ഘാടനം വൈത്തിരി BRC ട്രെയിനര്‍ ജോര്‍ജ് എം.വി. നിര്‍വഹിച്ചു. PTA പ്രസിഡണ്ട്‌ സത്യന്‍.പി.വി.,അബ്ദുള്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു

Friday, 10 June 2016

പടിഞ്ഞാറത്തറ കൃഷിഭവന്‍റെ നേതൃത്വത്തില്‍ പച്ചക്കറി തൊട്ടം നനക്കായി
ലഭിച്ച മോട്ടോര്‍-പബ് സെറ്റ് വിതരണ ചടങ്ങ്

കുപ്പാടിത്തറ '' ശാന്തി '' പെയിന്‍ & പാലിയേറ്റീവിന്‍റെ നേതൃത്വത്തില്‍ നടന്ന പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍ ചടങ്ങ്


Sunday, 5 June 2016



പഠനത്തില്‍ വിജയം നേടണമെങ്കില്‍


പഠനത്തില്‍ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടാവണം.  ലക്ഷ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്.  താല്‍കാലിക ലക്ഷ്യങ്ങളും ആത്യന്തിക ലക്ഷ്യങ്ങളും.  ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും വേണ്ടി പഠിക്കുന്നത് താല്‍ക്കാലിക ലക്ഷ്യങ്ങളാകുമ്പോള്‍ വാര്‍ഷിക പരീക്ഷയാണ് ആത്യന്തിക ലക്ഷ്യം.  വിദ്യാര്‍ഥി ജീവിതത്തിലെ വഴിത്തിരിവായ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കുക എന്നത് പഠനകാലത്തെ ആത്യന്തിക ലക്ഷ്യമാണ്.
ആത്യന്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാലങ്ങളാണ് ഹൃസ്വകാല ലക്ഷ്യങ്ങള്‍.  നിങ്ങള്‍ ലക്ഷ്യത്തെക്കുറിച്ച് ബോധവാനാണെങ്കില്‍ സ്വയം ചോദിക്കുക.
ഞാന്‍ ആരാണ്?,  എന്റെ ലക്ഷ്യം എന്ത്?,  എനിക്ക് സ്വപ്‌നം ഉണ്ടോ?, എനിക്ക് ആഗ്രഹങ്ങള്‍ ഉണ്ടോ?, ലക്ഷ്യം കൈവരിക്കാനായി പ്രയത്‌നിക്കാനുള്ള മനസ് ഉണ്ടോ?, ഞാന്‍ നേടും എന്ന വിശ്വാസം എനിക്കുണ്ടോ?  ഈ ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക.  മനസില്‍  ആഗ്രഹിക്കുന്ന
തെന്തും ഉറച്ച് വിശ്വസിക്കുകയും പ്രയത്‌നിക്കുകയും ചെയ്താല്‍ അത് നേടിയെടുക്കാനാവും.  അധ്വാനിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമെ വിജയത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ അവകാശമുള്ളൂ.  ലക്ഷ്യത്തിലേക്ക് പതറാതെ ചുവടുകള്‍വയ്ക്കുക.  ഓരോ ചുവടും ലക്ഷ്യത്തിലേക്കുള്ള അകലം കുറയ്ക്കുകയാണ് ചെയ്യുന്നത്.

Friday, 3 June 2016

The evolution of human faces in the last 6 million years                                                  



Tuesday, 31 May 2016

ഞങ്ങള്‍ സ്കൂളിലേക്ക്.........................


Sunday, 29 May 2016

പുതിയ അധ്യയനവര്‍ഷം;പുതിയ പ്രതീക്ഷകള്‍ !

Friday, 20 May 2016

പ്രവേശനോത്സവഗാനം-2016-17


HTML Download Link


Download - PREVESANOTSAVA GANAM 2016-17.mp3



Tuesday, 17 May 2016

SAMPOORNA HELP FILE (T.C & PROMOTION)   
-SITC FORUM PALAKKAD


Monday, 25 April 2016

Smart Parenting -1 Do you know ??

  SMART PARENTING-1

കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ ?

 1. അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക. 


 2. നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

Thursday, 21 April 2016

              welcome