ബഷീര്‍ ദിനം -ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീര്‍
തലയോലപ്പറമ്പ്, വൈക്കം
മരണം :1994 ജൂലൈ 5 (പ്രായം 86)
ബേപ്പൂർ, കോഴിക്കോട്
തോഴിൽ നോവലിസ്റ്റ്,കഥാകൃത്ത്
ജീവിത പങ്കാളി ഫാത്തിമ ബഷീർ (ഫാബി).
പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജ്ജനം അവാർഡ്(1992)[1],
മുട്ടത്തുവർക്കി അവാർഡ് (1993)[1],
വള്ളത്തോൾ പുരസ്കാരം (1993)[1].
തൂലികാനാമം ബേപ്പൂർ സുൽത്താൻ
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ
1982-ൽ ഇന്ത്യാ ഗവൺമെൻറ്‍പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയംജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ് ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെകാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട്ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും,സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ചതങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ബഷീറിന്റെ കൃതികൾ
പ്രേമലേഖനം(നോവൽ) (1943)ബാല്യകാലസഖി(നോവൽ) (1944)ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)ആനവാരിയും പൊൻകുരിശും(നോവൽ) (1953)പാത്തുമ്മയുടെ ആട് (നോവൽ) (1959)മതിലുകൾ(നോവൽ; 1989-ൽഅടൂർ ഗോപാലകൃഷ്ണൻമതിലുകൾ എന്ന പേരിൽ സിനിമയാക്കി) (1965)ഭൂമിയുടെ അവകാശികൾ(ചെറുകഥകൾ) (1977)ശബ്ദങ്ങൾ(നോവൽ) (1947)അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)ഭാർഗ്ഗവീനിലയം(1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)കഥാബീജം(നാടകത്തിന്റെ തിരക്കഥ) (1945)ജന്മദിനം (ചെറുകഥകൾ)(1945)ഓർമ്മക്കുറിപ്പ്(ചെറുകഥകൾ) (1946)അനർഘനിമിഷം(ചെറുകഥകൾ) (1946)വിഡ്ഢികളുടെ സ്വർഗ്ഗം(ചെറുകഥകൾ) (1948)മരണത്തിൻറെ നിഴൽ (നോവൽ) (1951)മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)ജീവിതനിഴൽപാടുകൾ (നോവൽ) (1954)വിശപ്പ്(ചെറുകഥകൾ) (1954)ഒരു ഭഗവദ്ഗീതയും കുറെ മുലകളും(ചെറുകഥകൾ) (1967)താരാ സ്പെഷ്യൽസ്(നോവൽ) (1968)മാന്ത്രികപ്പൂച്ച(നോവൽ) (1968)നേരും നുണയും(1969)ഓർമ്മയുടെ അറകൾ(ഓർമ്മക്കുറിപ്പുകൾ) (1973)ആനപ്പൂട(ചെറുകഥകൾ) (1975)ചിരിക്കുന്ന മരപ്പാവ(ചെറുകഥകൾ) (1975)എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ)(1991)ശിങ്കിടിമുങ്കൻ(ചെറുകഥകൾ) (1991)ചെവിയോർക്കുക! അന്തിമകാഹളം!(പ്രഭാഷണം; 1987ജനുവരിയിൽകാലിക്കറ്റ് സർവ്വകലാശാലഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)യാ ഇലാഹി!(ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)സർപ്പയജ്ഞം(ബാലസാഹിത്യം)ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾമരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി,പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .[10] ഡോ. റൊണാൾഡ് ആഷർ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ,ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു

No comments:
Post a Comment