ഒരുമ - ഗോത്ര വര്‍ഗത്തിന്‍റെ ഉന്നതിക്ക്
ഒരുമ
കുപ്പാടിത്തറ:ആദിവാസി ഗോത്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനും കോളനികളിലെ അമിത മദ്യപാനത്തിനുമെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി - ജനപ്രധിനിധികൾ ,ജനമൈത്രി പോലീസ്, പിടിഎ ഭാരവാഹികൾ, രാഷട്രീയ പാർട്ടി പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ, ADട അoഗങ്ങൾ, വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ സംയുക്ത യോഗം കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ചേർന്നു.യോഗം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള് ഷൺമുഖൻ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിജി സജേഷ് അദ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ പോലീസ് സബ്ബ് ഇൻസ്പെക്ടർ, ജില്ലാ പഞ്ചായത്ത് മെമ്പർ ' കെ ,ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ 'ആലി. ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ .കെ ഹാരിസ്, ജോസഫ് പുല്ലു മാ രി, ആസ്യ ചേരാപുരം, ബുഷ്റ ഉസ്മാൻ ,സിന്ധു പുറത്തൂട്ട്, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പോൾ കെ., മെജോഷ് മാസ്റ്റർ, അസീസ് മാസ്റ്റർ, ജി ആലി, എം ജി.സതീഷ് കുമാർ , പി എം ജോസ്, സുകുമാരൻ എം പി, സിബി ഏ വി , ബിജു മാസ്റ്റർ, സുജാത ട്രൈബൽ പ്രൊമോട്ടർ, വി.സുലൈമാൻ, സത്യൻ, ടി.പി .ജോസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ സി.ഇ.ഹാരിസ് സ്വാഗതവും ഏ കെ ബാബു നന്ദിയും പറഞ്ഞു. ഗോത്ര വിഭാഗങ്ങളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു'
No comments:
Post a Comment