slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 23 December 2016

ഊരു വിദ്യാകേന്ദ്രം ആരംഭിച്ചു  

           വരട്ട്യാല്‍കുന്ന്,കക്കണംക്കുന്ന് കോളനികളിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനപുരോഗതി ഉറപ്പുവരുത്തുന്നതിനും വേണ്ടി കുപ്പാടിത്തറ നായനാര്‍ സ്മാരക ഗ്രന്ഥശാലയില്‍   SSA വയനാട് ന്‍റെയും BRC വൈത്തിരിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച  ഊരുവിദ്യാകേന്ദ്രത്തിന്‍റെ
ഉത്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി.നസീമ പൊന്നാണ്ടി നിര്‍വഹിച്ചു.വാര്‍ഡു മെമ്പര്‍ ശ്രീ ഹാരിസ്   അധ്യക്ഷപദം അലങ്കരിച്ചു.പഞ്ചായത്ത് അംഗം ശ്രീമതി ആസ്യ ചെരാപുരത്ത് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ട്രെയിനര്‍ വിനോദന്‍  പദ്ധതി വിശദീകരണം നടത്തി.  പി.വി.സത്യന്‍,എം.ജി.സതീഷ്‌കുമാര്‍,ടി.പി.ജോസ്,പി.എം.ശിവദാസന്‍,അജിത്ത്,സുധീര്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു .PTA-MPTA പ്രതിനിധികളും സ്കൂള്‍ പിന്തുണാ സംഘാംഗങ്ങളും  പങ്കെടുത്തു


No comments:

Post a Comment