slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Tuesday, 16 August 2016

70 ാം സ്വാതന്ത്ര്യദിനാഘോഷം- 
വാര്‍ഡു മെമ്പര്‍ ശ്രീ. എ.കെ. ബാബു പതാക ഉയര്‍ത്തി ദേശീയോത്ഗ്രഥന സന്ദേശ കവിത ചൊല്ലി. പി.ടി.എ. പ്രസിഡന്റ് സത്യന്‍ പി.വി. സ്കൂള്‍ ലീഡര്‍ ഹലിയ ഫാത്തിമ,ഹെഡ്മാസ്റ്റര്‍ മെജോഷ്.പി.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്വാതന്ത്ര്യദിന റാലി നടത്തി.മാതാപിതാക്കള്‍ക്ക് ഫോട്ടോ ക്വിസ് നടത്തി.ബിജു.ടി.ജെ. ഒന്നാംസ്ഥാനം
നേടി.നാലാം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ ചരിത്രസംഭവങ്ങളെ  ആസ്പദമാക്കി " സ്വാതന്ത്ര്യത്തിലേക്ക്" എന്ന ദൃശ്യാവിഷ്കാരം നടത്തി. ദേശീയോത്ഗ്രഥന സന്ദേശം ഉണര്‍ത്തുന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു.pta അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും പായസവും നല്‍കി












No comments:

Post a Comment