slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Sunday, 4 September 2016

അധ്യാപകദിനം   




  ഒരു അച്ഛൻ അധ്യാപികയ്ക്ക് അയച്ച കത്ത് ,

പ്രിയപ്പെട്ട ടീച്ചർ ,
എന്റെ  മകൻ ഇന്ന്  സ്കൂൾ വിദ്യാഭ്യാസം  തുടങ്ങുകയാണ് .ഇനിയുള്ളതെല്ലാം  അവനു  പുതുമകൾ നിറഞ്ഞതും  അപരിചിതവുമായിരിക്കും .അത്  കൊണ്ട് വാത്സല്യപൂർവ്വം  അവന്റെ  കൈകളിൽ  പിടിച്ച് ,അവൻ  അറിയേണ്ട എല്ലാ അറിവുകളിലേക്കും  വഴി കാട്ടുമല്ലോ .ജീവിതം  മുന്നോട്ട്  നയിക്കാൻ ആവശ്യമായ വിശ്വാസം ,സ്നേഹം ,ധൈര്യം എന്നിവ അവനു  പകർന്നു നൽകണം .
ഇത് കൂടി  അവനെ  പഠിപ്പിക്കുക -
എല്ലാ  തെമ്മാടികൾക്കും   പകരമായി  നല്ലവരുണ്ടാകും .
സ്വന്തം കാര്യം മാത്രം  നോക്കുന്ന  എല്ലാ രാഷ്ട്രീയക്കാർക്കും  പകരമായി  അർപ്പണബോധമുള്ള നേതാക്കളുണ്ടാകും .
എല്ലാ ശത്രുക്കൾക്കും  പകരമായി  സുഹൃത്തുക്കളുണ്ടാകുമെന്നുകൂടി   അവനെ പഠിപ്പിക്കുക .
വെറുതെ കിട്ടിയ 100 രൂപയേക്കാൾ  ഏറെ  മൂല്യമുള്ളതാണ് , അധ്വാനിച്ചു  നേടിയ 10 രൂപയെന്നു  കൂടി  അവനെ  പഠിപ്പിക്കണം ;ഒപ്പം  അഹങ്കരിക്കാതെ വിജയങ്ങൾ  ആസ്വദിക്കാനും .അസൂയയിൽ  നിന്ന്  അകന്ന്  നിൽക്കുന്നവനായി  അവൻ മാറട്ടെ .പൊട്ടിച്ചിരിക്കാനുള്ള കഴിവ് കൂടി അവനിൽ  ഉണ്ടാക്കണം .സങ്കടപ്പെട്ടിരിക്കുമ്പോഴും  ചിരിക്കുന്നതെങ്ങനെ  എന്നു  പഠിപ്പിക്കുക .പക്ഷേ കരയുന്നതിൽ  നാണക്കേടില്ലെന്നു  കൂടി  അവൻ അറിയണം .
പുസ്തകങ്ങളുടെ  വിസ്മയം  അവൻ അറിയണം .അതിനൊപ്പം  ആകാശത്തു പാറി നടക്കുന്ന പക്ഷികളെയും  വെയിലത്തു  മൂളിപ്പറക്കുന്ന  തേനിച്ചകളെയും  ഹരിതഭംഗിയുള്ള കുന്നിൻചെരിവിൽ വിരിഞ്ഞു നിൽക്കുന്ന  പൂക്കളെയും കാണാൻ  അവനു സമയം കൊടുക്കണം .
മറ്റുള്ളവരെ വഞ്ചിക്കുന്നതിനേക്കാൾ  വളരെ നല്ല കാര്യമാണ് സ്വയം തോറ്റു കൊടുക്കുന്നതെന്നു പഠിപ്പിക്കണം .
തെറ്റാണെന്നു  മുഴുവൻ  ലോകവും പറഞ്ഞാലും  സ്വന്തം ആശയങ്ങളിൽ വിശ്വസിക്കാൻ  അവൻ പഠിക്കട്ടെ .
എല്ലാവരും  ആൾക്കൂട്ടത്തിനൊപ്പം പോകുമ്പോഴും  ഒഴുക്കിനൊപ്പിച്ചല്ലാതെ  നിൽക്കാനുള്ള  ശക്തി പകർന്നു നൽകുക . എല്ലാവരുടെയും  വാക്കുകൾക്കു  ചെവിയോർക്കാൻ  അവനെ  ശീലിപ്പിക്കുക .അധ്വാനത്തിനും  ആശയങ്ങൾക്കും  തക്ക പ്രതിഫലം  നേടാൻ അവനു കഴിയണം .പക്ഷേ ,ആത്മാവിനും ഹൃദയത്തിനും  വില ഇടാൻ  സമ്മതിക്കരുത് .
കൂക്കി വിളിക്കുന്ന ജനക്കൂട്ടത്തിനു നേർക്ക്  ചെവി കൊട്ടി അടയ്ക്കാൻ അവനു കരുത്തുണ്ടാകട്ടെ .ശരിയെന്നു തോന്നുന്ന കാര്യത്തിൽ  ഉറച്ചു നിൽക്കാനും  അതിനു വേണ്ടി പൊരുതാനും അവന് സാധിക്കണം .എന്റെ  മകനോട്  അമിതലാളന വേണ്ട .നല്ല ഉരുക്ക് ഉണ്ടാകുന്നത് കൊടും ചൂടിൽ ഉരുകിയാണ് .ചിലയിടങ്ങളിൽ അക്ഷമ കാട്ടാനുള്ള  ധൈര്യം അവനുണ്ടാക്കണം .ഒപ്പം ധീരതയോടെയിരിക്കാനുള്ള  ക്ഷമയും വളർത്തണം .
സ്വന്തം കഴിവുകളിൽ  ഉറച്ച വിശ്വാസം  അവന് ഉണ്ടാകട്ടെ. എന്നാലേ അവനു മനുഷ്യനിൽ വിശ്വാസമുണ്ടാകൂ .
അവൻ നല്ലൊരു  മനുഷ്യനായി മാറട്ടെ .
                                                              എന്ന് സ്വന്തം ,
                                                      എബ്രഹാം  ലിങ്കൺ .

No comments:

Post a Comment