സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാം -2
ഒത്തുചേരാം കൂട്ടുകൂടാം
കല്‍പ്പറ്റ ജി.എൽ പി.സ്കൂൾ - എസ്.എ. എൽ.പി എസ് കുപ്പാടിത്തറ എന്നീ സ്കൂളുകൾ ചേർന്ന് നടത്തിയ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടം കല്‍പ്പറ്റ ജി.എൽ പി.സ്കൂളില്‍ നടന്നു . 4-ാം തരത്തിലെ പഠനനേട്ടങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ നടന്നു. പ്രഭാത പ്രക്ഷേപണ പരിപാടി ,ഡിജിറ്റല്‍ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയ പഠനപ്രവര്‍ത്തനം, കായികപരിശീലനം എന്നിവക്കൊപ്പം നഗരസഭാ കാര്യാലയം; വയനാട് പ്രസ് ക്ലബ്, അഗ്നി ശമന സേന കേന്ദ്രം ,മില്‍മ ഡയറി ,സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി വാതില്‍പ്പുറപഠനത്തിന്‍റെ നേരറിവുകള്‍ തേടി . വിദ്യാഭ്യാസ ഓഫീസിര്‍മാരുടെയും SSA മേധാവികളുടെ സാന്നിദ്ധ്യവും ഇരു വിദ്യാലയങ്ങളിലെയും PTA പങ്കാളിത്തവും സഹകരണവും മികച്ച തായിരുന്നു .ആസൂത്രണ സംഘാടന മികവുകള്‍ കൊണ്ട് പങ്കെടുത്ത വിദ്യാര്‍ഥികള്‍ ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ട്വിന്നിംഗ് പ്രോഗ്രാം അവിസ്മരണീയമായ ഒരു അനുഭവമായി മാറി.
രണ്ടാം വിരുന്ന് : വരവേല്‍പ്പ് ,സ്വാഗത ഗാനം ,സമ്മാനങ്ങള്‍ കൈമാറല്‍ , ഒന്നിച്ച് നടത്തം ,പരിചയം പുതുക്കല്‍ ,സ്കൂള്‍ പരിസരം കാണല്‍

















































