slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Thursday, 30 November 2017

സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാം : 1 

              നാട്ടിന്പുറത്തിന്‍റെ നന്മകള്‍ തേടി 

കല്‍പ്പറ്റ ജി.എൽ പി.സ്കൂൾ - എസ്.എ. എൽ.പി എസ് കുപ്പാടിത്തറ എന്നീ സ്കൂളുകൾ ചേർന്ന് നടത്തിയ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ  ആദ്യ ഘട്ടം എസ്.എ. എൽ.പി എസ് കുപ്പാടിത്തറയില്‍  നടന്നു .  4-ാം തരത്തിലെ പഠനനേട്ടങ്ങള്‍ക്കനുസരിച്ച്  തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ നടന്നു.  സ്കൂൾ റേഡിയോ , വായു പരീക്ഷണങ്ങൾ,  നെൽവയൽ സന്ദർശനം; ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, കൃഷിക്കാരുമായുള്ള അഭിമുഖം , ഗോത്രകലാ പ്രദർശനം, ബാണാസുര സാഗർ  ഡാം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാര്‍ഥികള്‍ ഒത്തുകൂടി ചെയ്തു . കുപ്പാടിത്തറയിലെ പൊതു ജനസാന്നിദ്ധ്യവും  ഇരു വിദ്യാലയങ്ങളിലെയും PTA പങ്കാളിത്തവും മികച്ച തായിരുന്നു 


   തീം സോംഗ് ആലാപനവും സ്കൂള്‍  റേഡിയോ അവതരണവും


    വായുവിന്‍റെ സവിശേഷതകള്‍ തേടി>>>ലഘു പരീക്ഷണം.


    അറിവുകള്‍ തേടി പാടവരമ്പിലൂടെ >>ജൈവ വൈവിധ്യരജിസ്റ്റര്‍       തയ്യാറാക്കല്‍

നേരറിവുകള്‍ തേടി >>  കര്‍ഷകരുമായി (ജോണ്‍ തേരേടത്ത്,ജോസ് തൊട്ടിയില്‍ ,സതീഷ്‌കുമാര്‍ ,സന്തോഷ്‌ കുമാര്‍ ) അഭിമുഖം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സജേഷ് പി ജി ഉത്ഘാടനം ചെയ്തു. .പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ എ.കെ ബാബു, ശ്രീ ഹാരിസ് സി ഇ PTA പ്രസിഡന്റ് സത്യന്‍ പി.വി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു


 ശ്രീ  അജിത്ത് പൂക്കിലോട്ടുകുന്നും സുഹൃത്തുക്കളും അവതരിപ്പിച്ച ഗോ ത്ര കലാരൂപങ്ങളായ വട്ടകളിയും കംബളനാട്ടിയും ആസ്വദിച്ചും കലാ പരിപാടികള്‍ അവതരിപ്പിച്ചും അല്‍പ സമയം


ബാണാസുര അണക്കെട്ട് കാണാനും ഒരുമിച്ച് ഉല്ലസിക്കുന്നതിനും
യാത്രാവിവരണം തയ്യാറാക്കാനും ഒരുഅവസരം




രണ്ടാം ഘട്ട ട്വിന്നിംഗ് പ്രോഗ്രാം ഡിസംബര്‍ 8 ന് കല്പറ്റ ഗവ.എല്‍.പി.സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

No comments:

Post a Comment