slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 24 August 2018

മൂല്യങ്ങള്‍ മരിക്കുന്നില്ല 1


പ്രളയ ബാധിത മേഖലയില്‍ സഹായഹ്സ്തവുമായെത്തിയ കാഞ്ഞങ്ങാട് ,മംഗലാപുരം ഭാഗത്തുള്ള ഒരുകൂട്ടം മനുഷ്യ സ്നേഹികള്‍ ശ്രീ ജിത്തു തമ്പുരാന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ സന്ദര്‍ശിച്ചു .പഠനോപകരണ ങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ എത്തിയതാണവര്‍ ..സ്കൂളിന്‍റെ ഊരു വിദ്യാ കേന്ദ്രത്തിലെ കുട്ടികളെ പരിഗണിക്കാമോ എന്ന ചോദ്യത്തിനു ഉത്തരമായി അവര്‍ക്കാവശ്യമായ നോട്ട്ബുക്ക് പേന പെന്‍സില്‍ ബാഗ്‌ തുടങ്ങിയ പഠ നോപകരണങ്ങള്‍ സ്നേഹപൂര്‍വ്വം നല്‍കി ..വയനാടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരു ട്രാവലര്‍ നിറയെ സാധനങ്ങള്‍ അവര്‍ നല്‍കി ..ആ സുമനസ്സുകള്‍ക്ക് ഒരായിരം നന്ദി ....യുവകവി ശ്രീ ജിത്തുവിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരുദാഹരണം കൂടി ...

No comments:

Post a Comment