slideshow

കുപ്പാടിത്തറ എസ്‌.എ.എല്‍.പി.സ്കൂളില്‍ ജൂണ്‍ 3ന് അറിവിന്‍റെ മധു നുകരാനെത്തും ചിത്രശലഭങ്ങള്‍ക്ക് സ്വാഗതം !......... കളിച്ചും ചിരിച്ചും ആടിയും പാടിയും അറിവിന്‍റെ തേന്‍ വസന്തം സ്വന്തമാക്കാം...............ജൂണ്‍ -6, ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം..................

Friday, 8 December 2017

സ്കൂള്‍ ട്വിന്നിംഗ് പ്രോഗ്രാം -2


ഒത്തുചേരാം കൂട്ടുകൂടാം


കല്‍പ്പറ്റ ജി.എൽ പി.സ്കൂൾ - എസ്.എ. എൽ.പി എസ് കുപ്പാടിത്തറ എന്നീ സ്കൂളുകൾ ചേർന്ന് നടത്തിയ ട്വിന്നിംഗ് പ്രോഗ്രാമിന്‍റെ  രണ്ടാം  ഘട്ടം കല്‍പ്പറ്റ ജി.എൽ പി.സ്കൂളില്‍  നടന്നു .  4-ാം തരത്തിലെ പഠനനേട്ടങ്ങള്‍ക്കനുസരിച്ച്  തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ നടന്നു. പ്രഭാത പ്രക്ഷേപണ പരിപാടി ,ഡിജിറ്റല്‍ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയ  പഠനപ്രവര്‍ത്തനം, കായികപരിശീലനം എന്നിവക്കൊപ്പം  നഗരസഭാ കാര്യാലയം; വയനാട് പ്രസ്‌ ക്ലബ്‌, അഗ്നി ശമന സേന കേന്ദ്രം  ,മില്‍മ ഡയറി ,സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി വാതില്‍പ്പുറപഠനത്തിന്‍റെ നേരറിവുകള്‍ തേടി .  വിദ്യാഭ്യാസ ഓഫീസിര്‍മാരുടെയും SSA മേധാവികളുടെ സാന്നിദ്ധ്യവും ഇരു വിദ്യാലയങ്ങളിലെയും PTA പങ്കാളിത്തവും സഹകരണവും മികച്ച തായിരുന്നു .ആസൂത്രണ സംഘാടന മികവുകള്‍ കൊണ്ട് പങ്കെടുത്ത വിദ്യാര്‍ഥികള്‍ ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ട്വിന്നിംഗ് പ്രോഗ്രാം  അവിസ്മരണീയമായ ഒരു  അനുഭവമായി മാറി.




രണ്ടാം വിരുന്ന് :   വരവേല്‍പ്പ് ,സ്വാഗത ഗാനം ,സമ്മാനങ്ങള്‍ കൈമാറല്‍ , ഒന്നിച്ച് നടത്തം ,പരിചയം പുതുക്കല്‍ ,സ്കൂള്‍ പരിസരം കാണല്‍